ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ യുവതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ ഭാര്യ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഗീന ബീഗം എന്ന യുവതിയാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവില്‍ പോലീസ് ഇവരെ അനുനയിപ്പിച്ചു.
ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടതടക്കമുള്ള കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയത്. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ആറുമാസം മുന്‍പാണ് മുത്തലാഖ് ചൊല്ലിയത്.
നേരത്തേ മൂന്നു തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി ഇല്ലാത്തതിനാലായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം.
https://www.facebook.com/Malayalivartha