പ്ലസ് ടുവില്‍ ഉന്നത വിജയം നേടി ആദ്യ ഭിന്നലിംഗ വിദ്യാര്‍ത്ഥി
തമിഴ്നാട്ടില്‍ ആദ്യമായി ഭിന്നലിംഗ വിദ്യാര്‍ത്ഥി പ്ലസ് ടു വിജയിച്ചു. താരിക ഭാനുവാണ് ഇത്തരത്തില്‍ ആദ്യ ഭിന്നലിംഗക്കാരി. പഠനത്തിനിടിയിലാണ് സംസ്ഥാന സര്‍ക്കാരില്‍ ഭിന്നലിംഗക്കാരിയെന്ന് തെളിയിച്ചത്. നിരന്തര പോരാട്ടത്തിനൊടുവിലാണ് സ്കൂളില്‍ ചേരുവാന്‍ സാധിച്ചത്. നിരവധിയാളുകള്‍ പഠനത്തിനായി തന്നെ സഹായിച്ചുവെന്നും താരിക പറഞ്ഞു. ഡോക്ടറാകണമെന്നാണ് തന്റെ ആഗ്രഹമെന്നും താരിക അറിയിച്ചു.
ചെന്നൈയിലെ കാമരാജര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നുമാണ് പഠനം നടത്തിയത്. താരികയ്ക്ക് പഠിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത വിദ്യാഭ്യാസ സമ്പ്രദായത്തിനും സ്കൂള്‍ ഹെഡ് മിസ്ട്രസ് എം മേരി നന്ദി പറഞ്ഞു. തങ്ങള്‍ നല്കിയ കൗണ്‍സിലിങ്ങും പഠനത്തിനായുള്ള പരിതസ്ഥിതിയും അവളുടെ മികച്ച വിജയത്തിന് കാരണമായെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha