ചേച്ചിയുടെ നാല് മക്കള്‍ അനാഥരാകുമോ? നവവരനെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കം ആദ്യഭാര്യയുടെ സഹോദരന് കുത്തിക്കൊന്നു
പുനര്‍വിവാഹം കഴിച്ചതിന് ചേച്ചിയുടെ ഭര്‍ത്താവിനെ അനുജന് കുത്തിക്കൊന്നു. പോച്ചഗിരി യാദയ്യ എന്ന യുവാവ് ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് അകം കുത്തിക്കൊന്നത്. ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യാദയ്യയുടെ ചേച്ചി ആറ് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് യാദഗിരി പുനര്‍വിവാഹം നടത്താന്‍ തീരുമാനിച്ചു. ഭൂദേവി എന്ന സ്ത്രീയെ വിവാഹം ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ആദ്യഭാര്യയുടെ സഹോദരന്‍് കുത്തിക്കൊന്നത്. അളിയന് മറ്റൊരു വിവാഹം ചെയ്താല്‍ ചേച്ചിയുടെ നാല് മക്കള്‍ അനാഥമാവുമോ എന്നായിരുന്നു യാദയ്യയുടെ പേടി. സംഭവ ശേഷം യാദയ്യ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha