അതിവേഗം പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേയ്ക്ക് എടുത്തുചാടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ആളുടെ വീഡിയോ വൈറലാകുന്നു

ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ആളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ പുട്യാന്‍ സ്‌റ്റേഷനില്‍ ഈ മാസം പത്തിനായിരുന്നു സംഭവം നടന്നത്.
റെയില്‍വേ സ്‌റ്റേഷനിലേക്ക് അതിവേഗത്തില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടാനായിരുന്നു കോളജ് വിദ്യാര്‍ഥിനിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ശ്രമം. എന്നാല്‍ ഇതു കണ്ടുനിന്ന ഒരാള്‍ വേഗത്തില്‍ പെണ്‍കുട്ടിയെ പിന്നിലേക്കു വലിച്ചുവീഴ്ത്തി. ഈ സമയത്തിനുള്ളില്‍ ട്രെയിന്‍ സ്‌റ്റേഷനിലെത്തി നില്‍ക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ തല കോണ്‍ക്രീറ്റ് തറയില്‍ ഇടിക്കുന്നുണ്ടെങ്കിലും ഇയാള്‍ പെണ്‍കുട്ടിയുടെ പിടിവിട്ടില്ല. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ആള്‍ റെയില്‍വേയിലെ ജീവനക്കാരനാണെന്നാണു സൂചന. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നാണു റിപ്പോര്‍ട്ട്.
ഇദ്ദേഹം പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗത്തില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























