വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹോദരന്റെ മുന്നില്‍വച്ച് വെടിവച്ചുകൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതി രാജ്യതലസ്ഥാനത്തു വെടിയേറ്റു കൊല്ലപ്പെട്ടു. ദക്ഷിണ ഡല്‍ഹിയിലെ കിര്‍കി എക്സ്റ്റന്‍ഷനിലായിരുന്നു സംഭവമുണ്ടായത്. യുവതിയെ വെടിവയ്ക്കുന്ന യുവാവിനെ മറ്റു മൂന്നുപേര്‍കൂടി സഹായിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതി മനോജും സംഘവും യുവതിയുടെ വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. യുവതിയുടെ സഹോദരന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
മുഖ്യപ്രതിയായ മനോജ് കുറച്ചു മാസങ്ങള്‍ക്കുമുമ്പ് യുവതിയെ വിവാഹം ആലോചിച്ചിരുന്നെന്നും അത് നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നും യുവതിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
https://www.facebook.com/Malayalivartha

























