അച്ചടക്ക ലംഘനം നടത്തിയ വിദ്യാര്‍ത്ഥിക്ക് വൈസ് പ്രിന്‍സിപ്പാലിന്റെ മര്‍ദ്ദനം ; വിദ്യാര്‍ത്ഥിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു

അധ്യാപകരുടെയും സ്‌കൂള്‍ കോളേജ് അധികൃതരുടെയും മര്‍ദ്ദനം കാരണം വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ വീണ്ടും ഒരു ക്രൂരത കൂടി. കേരളത്തില്‍ ജിഷ്ണു പ്രശ്‌നം പതിയെ കെട്ടുവരുന്‌പോള്‍ ഇതേരീതിയില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പളിന്റെ ക്രൂരമര്‍ദ്ദനം. സ്‌കൂള്‍ അസംബ്‌ളിയില്‍ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വിദ്യാര്‍ഥിക്ക് വൈസ് പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി. അലഹബാദിലെ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥി സെര്‍വന്‍ ടെറന്‍സിനാണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. അസംബ്ലിയില്‍ ബാഗ് തൂകി നില്‍ക്കാന്‍ പാടില്ലെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം പാലിക്കാതെ ബാഗ് തൂക്കിയതില്‍ പ്രകോപിതനായ വൈസ് പ്രിന്‍സിപ്പല്‍ ലെസ്ലി കോട്ടിനോ കൈയിലുണ്ടായിരുന്ന ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ടെറന്‍സ് ഇപ്പോള്‍ ലക്‌നോയില്‍ ചികിത്സയിലാണുള്ളത്.
ഉടന്‍തന്നെ അലഹബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ലക്‌നൗലേക്ക് കൊണ്ടുപൊകുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലക്‌നോ പൊലീസ് എഫൈആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കള്‍ക്ക് ഒറ്റമകനാണ് സെര്‍വന്‍.
https://www.facebook.com/Malayalivartha

























