രണ്ടാനച്ഛന്റെയും അമ്മാവന്റെയും ക്രൂരത... പത്തു വയസുകാരി ഗര്‍ഭിണിയായി

കുട്ടികളോടുള്ള ക്രൂരത തുടര്‍ കഥയാവുകയാണ്. രണ്ടാനച്ഛന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഹരിയാനയിലെ റോഹ്തകില്‍ പത്തു വയസുകാരി ഗര്‍ഭിണിയായി. അഞ്ചു മാസം ഗര്‍ഭിണിയായ കുട്ടിയുടെ ശാരീരികനില അതീവ മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് കുട്ടിയുടെ മാതാവ്.
ജോലിക്ക് പോയിരുന്ന മാതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടി അവശനിലയിലായിരുന്നു. ഇതുകണ്ട് ആശുപതിയില്‍ എത്തിച്ചപ്പോഴാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























