പെട്രോള്‍, ഡീസല്‍ വില കുറച്ചു, പുതുക്കിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു

പെട്രോള്‍, ഡീസല്‍വില കുറച്ചു. പെട്രോളിനു ലിറ്ററിനു രണ്ടു രൂപ 16 പൈസയും ഡീസലിന് രണ്ടു രൂപ 10 െപെസയുമാണു കുറച്ചത്. സംസ്ഥാനനികുതിക്ക് ആനുപാതികമായി വിലയില്‍ നേരിയ വ്യത്യാസം വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി നിലവില്‍വന്നു.
ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 65.32 രൂപയാകും. നിലവില്‍ 68.09 രൂപയാണ് ഈടാക്കിയിരുന്നത്. ഡീസലിന് നിലവിലെ 57.35 രൂപയുടെ സ്ഥാനത്ത് 54.90 രൂപയാണു ഡല്‍ഹിയിലെ പുതിയവില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് രാജ്യത്തും വില കുറയ്ക്കാന്‍ കാരണം. കഴിഞ്ഞമാസം 16 ന് പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























