16 ഇടങ്ങളില്‍ പരിശോധന... മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ ഉള്‍പ്പെടെ 16 ഇടങ്ങളില്‍ പരിശോധന തുടങ്ങിയത്.
പീറ്റര്‍ മുഖര്‍ജി ഉടമസ്ഥനായ ഐഎന്‍എസ് മീഡിയയ്ക്ക് ക്ലിയറന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് ചില വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
എയര്‍സെല്‍ മാകിസ് ഇടപാടിലെ പണംതട്ടിപ്പില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടന്നുവരുന്നതിനാല്‍ നേരത്തെയും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























