കുല്‍ഭൂഷണ്‍ കേസില്‍ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരുരൂപ

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹരീഷ് സാല്‍വെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്.
ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ മേെറ്റതെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാല്‍വെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ സുഷമ സ്വരാജ് പുറത്തുവിട്ടത്.
ഇന്ത്യയുടെ മികച്ച അറ്റോര്‍ണികളില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. രാജ്യാന്തര കോടതിയില്‍ കുല്‍ഭൂഷണന്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച കേസ് വാദിക്കുന്നത് സാല്‍വെയാണ്.
https://www.facebook.com/Malayalivartha

























