നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവ് നായ്ക്കള്‍!

ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ആശുപത്രി പരിസരത്ത് വച്ച് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയതായി റിപ്പോര്‍ട്ട്. കണ്ടു നിന്നവരാരും നായ്ക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പലരും രംഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന തിരക്കിലായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും അത്തരത്തിലൊന്നും കണ്ടെത്തിയില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സിതാന്‍ശു സതാപതി പറഞ്ഞു.
തെരുവ് നായകളെയോ കുഞ്ഞിന്റെ മൃതദേഹമോ കണ്ടെത്താന്‍ സാധിച്ചില്ല. ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ രോഗികളും അവിടെ തന്നെയുണ്ട്. ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടുമെന്നും സതാപതി പറഞ്ഞു.
എന്നാല്‍ പ്രദേശവാസികളുടെ മൊബൈല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
തെളിവ് ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിരവധി പ്രദേശവാസികളുടെയും ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും മൊബൈലുകള്‍ പോലീസ് പരിശോധിച്ചു. സംശയകരമായ രംഗങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാല്‍ സംഭവത്തില്‍ പോലീസ് ഇടപെടലുണ്ടായതോടെ രംഗങ്ങള്‍ നീക്കിയോ എന്നാണ് സംശയം.
https://www.facebook.com/Malayalivartha

























