സിനിമാ നിര്‍മ്മാതാവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭാര്യയോ? ഭാര്യയും രണ്ട് സഹോദരന്‍മാരും അറസ്റ്റില്‍

സിനിമാ നിര്‍മ്മാതാവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭാര്യയെന്ന പരാതിയില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി സിനിമാ നിര്‍മ്മാതാവ് അതുല്‍ ബി. തപ്കിര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭാര്യ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അതുലിന്റെ ഭാര്യ പ്രിയങ്ക അതുല്‍ തപ്കിറിനെയും രണ്ട് സഹോദരന്‍മാരെയും പൂനെ പോലീസ് അറസ്റ്റ് ചെയ്തു. ഖേദിലെ വസതിയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതുലിന്റെ പിതാവ് ബാജിറാവു തപ്കിര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് അതുല്‍ ജീവനൊടുക്കിയത്. ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് അതുല്‍ ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha

























