Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പതിമൂന്നുകാരിയുടെ ആ പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ തീരാവേദനയായി;  അപ്പാ, എനിക്ക് ക്യാന്‍സറാണ് മരുന്ന് വാങ്ങിത്തരണം,  ഒടുവില്‍ കനിവിന് കാക്കാതെ അവള്‍ യാത്രയായി

17 MAY 2017 08:26 AM IST
മലയാളി വാര്‍ത്ത

പണമുണ്ടായിട്ടും തന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്ന പിതാവിനോടുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയില്‍ തീരാവേദനയായി. ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ പിതാവിനോട് കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്.

കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ മാരോ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപയും ആവശ്യമായിരുന്നു. ഇതിനായി സ്ഥലം വിറ്റ് പണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ അമ്മ സുമ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ പിതാവ് ശിവകുമാര്‍ ഇടപെട്ട് വില്‍പ്പന തടഞ്ഞു. ടി.ഡി.പി എം.എല്‍.എ ബോണ്ട ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെയാണ് കുട്ടിയുടെ പിതാവ് സ്ഥലം വില്‍പ്പന തടഞ്ഞത്.

ഈ സാഹചര്യത്തിലാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ പിതാവും മാതാവും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. തന്റെ ഭാര്യയോടുള്ള വാശിക്കാണ് ഇയാള്‍ മകളുടെ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്നത്.

ഒടുവില്‍ പെണ്‍കുട്ടി വീഡിയോയിലൂടെ പിതാവിനോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കരുതോ. സ്ഥലം വിറ്റ് എനിക്ക് ചികിത്സ നല്‍കൂ. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് അവര്‍ (ഡോക്ടര്‍മാര്‍) പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ. പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയിലെ അഭ്യര്‍ത്ഥന ഇങ്ങനെ പോകുന്നു.

സംഭവം ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് ഫെയ്‌സ്ബുക്ക് വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം ചോരയില്‍ പിറന്ന മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥനയും അയാള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ പിതാവിന്റെ കനിവിന് കാത്ത് നില്‍ക്കാതെ സായ് ശ്രീ മെയ് 14ന് മരണത്തിന് കീഴടങ്ങി. പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന പിതാവ് ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends