ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് മാത്രം കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് മാത്രം താഴ്‌വരയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിരവധി പ്രശ്‌നം കശ്മീരിലുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് അത് പരിഹരിക്കാന്‍ കഴിയില്ല. ഉചിതമായ സമയത്ത് മറ്റുള്ളവരുമായി അത് ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രിയുടെ ഭരണത്തില്‍ കീഴില്‍ ഇന്ത്യ പൂര്‍ണമായും കശ്മീരില്‍ വിജയം നേടുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.
ഒഡിഷയിലും ആന്ധ്രാപ്രദേശിലും നക്‌സലൈറ്റുകളുടെ നെട്ടല്ല് തങ്ങള്‍ തകര്‍ത്തു. രാജ്യത്തിന്റെ ഒരുഭാഗത്തും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഭരണഘടനാപരമായ വഴികളിലൂടെയും കൂടിയാലോചനകളിലൂടെയും രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് തങ്ങളുടെ നിലപാട്. അതേസമയം രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കാനുള്ള ശ്രമം തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























