കള്ളപ്പണക്കാരെ പിടികൂടാൻ ഓപ്പറേഷന്‍ ക്ലീന്‍ മണിയുമായി കേന്ദ്രസർക്കാർ

കള്ളപ്പണക്കാരെ തുരത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വരുന്നു, ഓപ്പറേഷന്‍ ക്ലീന്‍ മണി എന്നു പേരിട്ടിരിക്കുന്ന വെബ് സൈറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു. നികുതി വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്തി അവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, നികുതിദായകരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വെബ്‌സൈറ്റിനു തുടക്കമിട്ടിരിക്കുന്നത്.
സത്യസന്ധരായ നികുതിദായകര്‍ക്ക് ഏറെ സഹായകമാണ് പുതിയ വെബ്‌സൈറ്റെന്ന് ധനമന്ത്രി പറഞ്ഞു. അനുവദനീയമായതില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നതും നികുതി വെട്ടിപ്പുനടത്തുന്നതും ഒട്ടും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി വെട്ടിക്കുന്നവരെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് റാങ്ക് ചെയ്യുമെന്നും ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha
























