ബെംഗളൂരു വിമാനത്താവളത്തില്‍ ചൈനീസ് നിര്‍മ്മിത ഹൈടെക് ഡ്രോണുകള്‍ പിടിച്ചെടുത്തു

ചൈനീസ് നിര്‍മ്മിത ഹൈടെക് ഡ്രോണുകള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടിച്ചു. അത്യാധുനിക നിയന്ത്രണ, പറക്കല്‍ സംവിധാനങ്ങളുള്ള പത്ത് ഡ്രോണുകളാണ് കെംപംഗൗഡ വിമാനത്താളത്തില്‍ യാത്രക്കാരനില്‍ നിന്ന് പടിച്ചത്. ഉയര്‍ന്ന റസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോയും എടുക്കുന്ന രീതിയിലുള്ള ഡ്രോണുകള്‍ ആണിത്.
അരക്കിലോ ഭാരം വഹിച്ച് ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഡിജെഐ ഫാന്റം 4 ഡ്രോണുകളാണ് പിടിച്ചത്. വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവയാണിവ. പറക്കലിന് തടസം വന്നാല്‍ സ്വയം വേറെ പാത കണ്ടെത്തി പറക്കാന്‍ കഴിവുള്ള ഇതില്‍ ജിപിഎസും റഷ്യന്‍ നാവിഗേഷന്‍ സംവിധാനവുമുണ്ട്.
https://www.facebook.com/Malayalivartha
























