ജിയോയിലൂടെ കുതിപ്പ് : ഫോബ്സ് പട്ടികയുടെ തലപ്പത്ത് മുകേഷ് അംബാനി

ഫോര്‍ബസ് മാസിക പുറത്തിറക്കിയ ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ് പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. വ്യവസായങ്ങള്‍ പരിവര്‍ത്തനം ചെയ്തു കോടികണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച 25 നേതാക്കന്‍മാരെയാണ് ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റിലയന്‍സ് ജിയോ വഴി ആറു മാസംകൊണ്ട് 10 കോടി ജനങ്ങള്‍ക്ക് അതിവേഗ ഇന്റനെറ്റ് എത്തിച്ചതിനാണ് അംബാനിക്ക് അംഗീകാരം. സ്‌നാപ്ചാറ്റ് മേധാവി ഇവാന്‍ സ്പീഗേല്‍, ആഫ്രിക്കന്‍ വ്യവസായി ക്രിസ്‌ടോ വീസ്, ഡേസണ്‍ സ്ഥാപകന്‍ ജെയിംസ് ഡേസണ്‍, മെര്‍ക്ക് സിഇഓ കെന്‍ ഫ്രേസര്‍ തുടങ്ങിയവരും ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























