നുഴഞ്ഞു കയറി വ്യക്തി വിവരങ്ങൾ ചോർത്തുകയാണ് വ്യാജ വാട്സാപ്പിന്റെ ലക്‌ഷ്യം

ഫോണില്‍ നുഴഞ്ഞു കയറി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെ വാട്‌സ്ആപ്പ് ഉപയോഭോക്താക്കള്‍ക്ക് ഭീഷണിയായി വാട്‌സ്ആപ്പിന്റെ വ്യാജന്‍ രംഗത്ത്. നിലവിലുള്ള വാട്‌സ്ആപ്പ് വേറെ നിറങ്ങളില്‍ ലഭ്യമാണെന്ന് വ്യക്തമാക്കി വ്യാജ വാട്‌സ്ആപ്പ് വെബ്‌സൈറ്റിന്റെ ലിങ്ക് സന്ദേശങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ വ്യാജ വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റിലാണ് എത്തുക.
ഈ വെബ്‌സൈറ്റില്‍ നിന്നും പുതിയ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണില്‍ നുഴഞ്ഞു കയറുന്ന വ്യാജന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തും. വ്യാജ സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ വ്യാജ വെബ്‌സൈറ്റില്‍ നിന്ന് എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നാണു സുരക്ഷാ നിര്‍ദേശം
https://www.facebook.com/Malayalivartha
























