രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ

രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.
ജിസാറ്റ്19, ജിസാറ്റ്11, ജിസാറ്റ്20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ജിസാറ്റ്19 ജൂണ്‍ മാസത്തില്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജിഎസ്എല്‍വിഎംകെ 3 ഉപയോഗിച്ചായിരിക്കും ജിസാറ്റിന്റെ വിക്ഷേപണം.
ഉയര്‍ന്ന ശേഷിയുള്ള ഇന്റര്‍നെറ്റ് വഴി ടെലിവിഷന്‍ തടസ്സങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും മിശ്ര അറിയിച്ചു. ആശവിനിമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള തുടക്കമായിരിക്കും ജിസാറ്റ്19 എന്നും ഒരു പുതിയ ഉപഗ്രഹ തലമുറ തന്നെ ഇത് സൃഷ്ടിക്കുമെന്നും ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു
https://www.facebook.com/Malayalivartha

























