രണ്ടാനച്ഛന്‍ ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് കോടതി അനുമതിയോടെ അബോര്‍ഷന്‍ നടത്തി

രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് കോടതി അനുമതിയോടെ അബോര്‍ഷന്‍ നടത്തി. ഹരിയാനയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തിയത്. പെണ്‍കുട്ടി സുഖമായി ഇരിക്കുന്നതായും ഏതാനും ദിവസങ്ങള്‍ കൂടി നിരീഷണത്തില്‍ തുടരുമെന്നും ആശുപത്രി വക്താവ് അറിയിച്ചു.
ഗര്‍ഭം അലസിപ്പിക്കുന്നത് ലളിതമായ കാര്യമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് കര്‍ശനമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. രാജ് സിംഗ് സംഗ്വാന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഓഫീസിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് കൗണ്‍സിലിംഗിന് ശേഷം പെണ്‍കുട്ടിയുടെ താല്‍പ്പര്യ പ്രകാരം അവളെ പാര്‍പ്പിക്കും.
പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിടാന്‍ സാധ്യതയില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതര്‍ വ്യക്തമാക്കി. നാല് കുട്ടികളുടെ മാതാവായ തനിക്ക് ഒരാളെക്കൂടി നോക്കാന്‍ സാന്പത്തികശേഷിയില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് മൊഴി നല്‍കിയിരുന്നു. ഇവരുടെ രണ്ടാം ഭര്‍ത്താവായ ഇരുപതുകാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത്. ഇയാള്‍ ഇവരുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരനാണ്.
https://www.facebook.com/Malayalivartha

























