കാറിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരിക്കേല്‍ക്കാതെ എഴുന്നേറ്റിരുന്ന് ഒരു വയസ്സുകാരി

കാറിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു വയസ്സുകാരി. ബാംഗലൂരു ജെപി നഗറില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഗേറ്റിന് വെളിയിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതേ സമയം പുറകോട്ട് എടുത്ത കാറിന്റെ പിന്‍ ചക്രവും മുന്‍ ചക്രവും കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിഞ്ചുകുഞ്ഞ് കാറിനടിയില്‍ ചതഞ്ഞരഞ്ഞെന്ന് കരുതി കരഞ്ഞു കൊണ്ട് ഓടിയെത്തിയവരെ അത്ഭുതപ്പെടുത്തി കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ പരിശോധിച്ചെങ്കിലും പരിക്കുകള്‍ ഇല്ലായിരുന്നു. ഭയന്നതു മൂലം കരഞ്ഞെങ്കിലും കുഞ്ഞിന് മറ്റു കുഴപ്പങ്ങള്‍ ഒന്നും പറ്റിയില്ല. ഡ്രൈവര്‍ അശ്രദ്ധമായാണ് കാര്‍ പുറകോട്ടെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടിയും മൂത്ത സഹോദരിയും വീടിനു മുന്നില്‍ കളിക്കുകയായിരുന്നു. കുട്ടികളെ നോക്കുന്ന സ്ത്രീ ആ സമയത്ത് ഇവിടെയില്ലായിരുന്നു.

https://www.facebook.com/Malayalivartha

























