ജിഎസ്ടി നടപ്പാകുന്നതോടെ മൊബൈല്‍ ഫോണിനും കോള്‍ ചാര്‍ജിനത്തിലും നിരക്ക് വര്‍ദ്ധിക്കും

ജൂലായ് ഒന്നുമുതല്‍ ജിഎസ്ടി നടപ്പാകുന്നതോടെ മൊബൈല്‍ ഫോണിനും കോള്‍ ചാര്‍ജിനത്തിലും കൂടുതല്‍ തുക മുടക്കേണ്ടിവരും. മൊബൈല്‍ ഫോണിന്റെ നികുതി 12 ശതമാനമായി നിശ്ചയിച്ചതിനാല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ അഞ്ച് ശതമാനംവരെയാണ് വില കൂടുക.
കോള്‍ നിരക്കിന്മേല്‍ മൂന്ന് ശതമാനമാണ് അധിക നികുതി വരിക. നിലവില്‍ 15 ശതമാനമാണ് സര്‍വീസ് ടാക്‌സും സെസുമായി ഈടാക്കുന്നത്. ജിഎസ്ടി പ്രാബല്യത്തിലായാല്‍ നികുതി നിരക്ക് 18 ശതമാനമാകുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിമാസം 1000 രൂപ ബില്ല് അടയ്ക്കുന്നവര്‍ക്ക് 30 രൂപകൂടി അധികം നല്‍കേണ്ടിവരുമെന്ന് ചുരുക്കം. പ്രീപെയ്ഡ് വരിക്കാര്‍ക്ക് 100 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ നിലവില്‍ 85 കിട്ടിക്കൊണ്ടിരുന്നത് 82 രൂപയായി കുറയും.
https://www.facebook.com/Malayalivartha

























