ജിഎസ്ടി യുടെ വരവിൽ വിമാന യാത്രാ നിരക്കിൽ ഇളവ്

രാജ്യത്ത് എകീകൃത നികുതി സംവിധാനം നിലവില്‍ വരുന്നതോടെ വിമാന യാത്ര ചെലവ് കുറയും. ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുന്ന ജി.എസ്.ടിയില്‍ അഞ്ച് ശതമാനം നികുതിയാണ് ഇക്കോണമി ക്ലാസിലെ വിമാന ടിക്കറ്റുകള്‍ക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ഇത് ആറ് ശതമാനമായിരുന്നു. എന്നാല്‍ ബിസിനസ് ക്ലാസിലെ യാത്രക്ക് ചെലവേറും. ബിസിനസ് ക്ലാസിലെ ടിക്കറ്റുകള്‍ക്കുള്ള നികുതി 9 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിക്കും.
ഇക്കോണമി ക്ലാസിലുള്ള യാത്രക്ക് കുറഞ്ഞ നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യോമയാന മേഖലക്ക് ഗുണകരമാവുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. കുറഞ്ഞ നിരക്കാണ് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള കാരണം. നിരക്ക് വീണ്ടും കുറയുന്നത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവും.
https://www.facebook.com/Malayalivartha

























