വണ്‍ പ്ലസ് ത്രീ ടി മൊബൈല്‍ ഫോണിന്റെ പ്രമോഷന് വേണ്ടി ചെയ്ത ട്വീറ്റ് സാനിയയ്ക്ക് പാരയായി

വണ്‍ പ്ലസ് ത്രീ ടി മൊബൈല്‍ ഫോണിന്റെ പ്രമോഷന് വേണ്ടി ചെയ്ത ട്വീറ്റില്‍ സാനിയയ്ക്ക് എട്ടിന്റെ പണി കിട്ടി.സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് ത്രീടിയുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയക്ക് വിനയായത്. ഈ ഫോണിന്റെ പ്രമോഷന്റെ ഭാഗമായുള്ളതായിരുന്നു സാനിയയുടെ ട്വീറ്റ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി താന്‍ വണ്‍ പ്ലസാണ് ഉപയോഗിക്കുന്നതെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു സാനിയയുടെ ട്വീറ്റ്.
പക്ഷേ സാനിയ ഈ ട്വീറ്റ് ചെയ്തത് സ്വന്തം ഐ ഫോണില്‍ നിന്നായിരുന്നു. ഇത് ട്വീറ്റിന്റെ കൂടെ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ഇന്ത്യന്‍ താരത്തിനെതിരെ തിരിഞ്ഞു. പെയ്ഡ് ട്വീറ്റുമായി സാനിയ ഈ വഴിക്ക് വരരുതെന്നും ഇത് വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ആരാധകര്‍ റീട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























