മഹാരാഷ്ട്രയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

മഹാരാഷ്ട്രയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ഗണേഷ്പൂരി ജില്ലയില്‍ നിന്നാണ് പൊലീസ് ഇവ കണ്ടെടെുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റിലായവരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
താനെ റൂറല്‍ പൊലീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വെങ്കട് അന്‍ഡലയുടെ നേതൃത്വത്തിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ പിടിച്ചത്. എഴ് ബോക്‌സ് ജലാറ്റില്‍ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വന്ന മൂന്ന് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























