രാഷ്ട്രീയപ്രവേശനത്തിന് സൂചന നല്‍കിയ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യത

രാഷ്ട്രീയപ്രവേശനത്തിന് സൂചന നല്‍കിയ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യത. അടുത്ത ആഴ്ച ഡല്‍ഹിയിലായിരിക്കും ഇരുവരും ഒരുമിച്ചിരിക്കുകയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രജനിയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാന്‍ മോഡി ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം രജനികാന്തിനെ അറിയിച്ചുവെന്നുമാണ് വിവരം.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് മോദി, ചെന്നൈയില്‍ വീട്ടിലെത്തി രജനിയെ കണ്ടിരുന്നു. ''ഇരുവരും നല്ല സുഹൃത്തുക്കളാണ്. രാഷ്ട്രീയ പ്രവേശനത്തില്‍ രജനിയുടെ തുടര്‍നീക്കങ്ങളാവും ചര്‍ച്ചചെയ്യുക. അടുത്തമാസം പ്രഖ്യാപനം ഉണ്ടാവുമെന്നും'' ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
ബി.ജെ.പിയില്‍ ചേരണോ അതോ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ എന്‍.ഡി.എ സഖ്യത്തിലെത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം രജനിയുടേതാണെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. രജനികാന്തിന് ബി.ജെ.പിയുടെ വാതിലുകള്‍ സദാ സമയവും തുറന്നിട്ടിരിക്കുകയാണെന്ന് അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച ഡല്‍ഹിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുമുമ്പ് രജനികാന്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറപ്പുവരുത്താനാണ് ബി.ജെ.പി നീക്കം. രജനികാന്ത് സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചന. അങ്ങനെ വന്നാല്‍ രജനിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
അണ്ണാ ഡി.എം.കെയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതുപോലെ കേന്ദ്ര നേതൃത്വം നേരിട്ടാണ് രജനിയെ ബന്ധപ്പെട്ടിരിക്കുന്നത്. സുപ്രധാന നീക്കങ്ങളില്‍ തങ്ങളെ ഒഴിവാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. മോദിരജനി കൂടിക്കാഴ്ചയെപ്പറ്റി തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് തമിഴ്‌നാട് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























