Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും മാനനഷ്ട കേസുമായി അരുണ്‍ ജയ്റ്റ്‌ലി

22 MAY 2017 04:28 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ വീണ്ടും 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കെജ്‌രിവാളുള്‍പ്പെടെ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി മുന്‍പു നല്‍കിയ മാനനഷ്ടക്കേസിലെ വാദം ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി മോശം പരാമര്‍ശം നടത്തിയെന്നാണ് പുതിയ കേസിനു ആധാരം. ക്രോസ് വിസ്താരത്തിനിടെ ജയ്റ്റ്‌ലിയെ ജഠ്മലാനി 'കുബുദ്ധി' എന്നു വിളിച്ചതാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്. മെയ് 15, 17 ദിവസങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ജയ്റ്റ്‌ലിയെ ജഠ്മലാനി വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് കോടതിയില്‍ അപ്പോള്‍ തന്നെ ജെയ്റ്റ്‌ലി ചോദ്യം ചെയ്യുകയും തുറന്നകോടതിയില്‍ അഭിഭാഷകന്‍ നടത്തിയ വാക്കുകള്‍ അപകീര്‍ത്തിപരമാണെന്ന് കോടതി സമ്മതിക്കുകയും ചെയ്തിരുന്നു.വിസ്താരത്തിന് ഇടയിലുള്ള ഒരു ചോദ്യം അനാവശ്യമെന്നും നിലവിലെ കേസുമായി ഇതിനു ബന്ധമില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

കേജ്‌രിവാള്‍ പറഞ്ഞിട്ടാണോ ഈ പ്രയോഗം നടത്തിയതെന്ന് ജയ്റ്റ്‌ലി ചോദിച്ചിരുന്നു. അങ്ങനെയെങ്കില്‍ മറ്റൊരു കേസു നല്‍കാനുള്ള വകയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേജ്‌രിവാള്‍ പറഞ്ഞിട്ടാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു ജഠ്മലാനിയുടെ മറുപടി. എന്നാല്‍, കേജ്‌രിവാളിനു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ തനിക്കിങ്ങനെ ഒരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു കോടതിയില്‍ അറിയിച്ചു. ഈ സംഭവങ്ങളാണ് പുതിയ കേസിലേക്ക് നയിച്ചത്.

തുറന്ന കോടതിയില്‍ മോശം പദമുപയോഗിച്ചത് ശരിയല്ലെന്ന വാദമുന്നയിച്ചാണ് പുതിയ കേസ് ഫയല്‍ ചെയ്തത്. ഈ പ്രയോഗം കോടതിയുടെ ഉത്തരവിലും വന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് പുതിയ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതെന്നും ജയ്റ്റ്‌ലിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതി അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ജയ്റ്റ്‌ലി ആദ്യം കോടതിയെ സമീപിച്ചത്. തനിക്കുണ്ടായ മാനഹാനിക്ക് പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജി. കേജ്!രിവാളിനു പുറമേ, എഎപി നേതാക്കളായ രാഘവ് ഛദ്ദ, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് വാജ്‌പേയ് എന്നിവരും മാനനഷ്ടക്കേസില്‍ പ്രതികളാണ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 25 ന് കെജ് രിവാളിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി ഹര്‍ജി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (54 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends