വിശപ്പടക്കാൻ ശ്രമിച്ച കുട്ടികളെ കാത്തിരുന്നത് നരാധമന്മാരുടെ ക്രൂര പീഡനം

ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ. മുടി മുറിച്ചും വസ്ത്രമുരിഞ്ഞുമാണ് എട്ടും ഒന്‍പതും പ്രായമുള്ള കുട്ടികളോട് കടക്കാരന്‍ തന്റെ ദേഷ്യം തീര്‍ത്തത്. ഇത് കൂടാതെ കുട്ടികളെ തെരുവിലൂടെ വിവസ്ത്രരായി നടത്തിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ താനെ ജില്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കടയില്‍ നിന്നും അനുവാദമില്ലാതെ കുട്ടികള്‍ ഒരു പായ്ക്കറ്റ് സ്‌നാക് എടുത്തു കഴിച്ചത് കടഉടമ മെഹ്മൂദ് പത്താ(69) ചൊടിപ്പിക്കുകയായിരുന്നു. ഇയാള്‍ മക്കളുടെ സഹായത്തോടെ കുട്ടികളെ പിടിച്ച ശേഷം ഇരുവരുടേയും മുടി അറുത്തു. ഇത് കൊണ്ട് ദേഷ്യം മാറാത്ത മെഹ്മൂദ് കുട്ടികളുടെ വസ്ത്രം ഉരിഞ്ഞു. ശേഷം ചെരുപ്പുകൊണ്ടുള്ള മാല ധരിപ്പിച്ച ശേഷം തെരുവിലൂടെ നടത്തിച്ചു.
സംഭവത്തില്‍ അയല്‍വാസികലായ കുട്ടികളുടെ മാതാപിതാക്കള്‍ ഹില്‍ലൈന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാകെ മെഹ്മൂദ് പത്താനേയും മക്കളായ ഇര്‍ഫാന്‍ (26), സലീം (22) എന്നിവരേയും പൊലീസ് അറസ്റ്റു ചെയ്തു. ഐപിസി 355, 500, 323, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























