കെജ്‌രിവാള്‍ വിഷയത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്

അരവിന്ദ് കെജ്‌രിവാള്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ബിജെപി നീക്കത്തെച്ചൊല്ലി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും ബീഹാറില്‍നിന്നുള്ള ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും തമ്മിലാണ് ട്വിറ്ററില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
കെജ്‌രിവാള്‍, ലാലുപ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചെളിവാരിയെറിയുന്ന വിലകുറഞ്ഞ രാഷ്ട്രീയം ബിജെപി നേതാക്കള്‍ നിര്‍ത്തണം. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്തയുണ്ടാക്കാനായി മാത്രം ഇനി അത് തുടരരുത് മെന്ന് ശത്രുഘന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
ശത്രുഘന്‍ സിന്‍ഹയുടെ നിലപാടിനെതിരെ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി ട്വിറ്ററില്‍ ആഞ്ഞടിച്ചു. സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച സുശീല്‍കുമാര്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























