Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

മറ്റൊരമ്മക്കും ഈ അവസ്ഥ വരരുത് ... ഡേകെയറിലെ ക്രൂരതയെ പറ്റി ഒരമ്മയുടെ വികാരനിര്‍ഭരമായ ഫേസ്ബുക് പോസ്റ്റ്

23 MAY 2017 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

ജോലിത്തിരക്കു കാരണം മക്കളെ കുഞ്ഞു പ്രായത്തില്‍ തന്നെ ഡേ കെയറുകളില്‍ ഏല്‍പ്പിച്ചു പോകുന്നവരാണ് ഇപ്പോള്‍ പല അമ്മമാരും. അമ്മമാരുടെ സ്‌നേഹവും സാമീപ്യവും ലഭിക്കേണ്ട ആ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ക്കും അത് കിട്ടാതെ പോകുന്നു. തിരക്കുകള്‍ നിറഞ്ഞ ജീവിതത്തില്‍ കുഞ്ഞുങ്ങളെ മറ്റുള്ളവരുടെ അടുത്ത് ഏല്‍പ്പിച്ചു പോകുമ്പോള്‍ കുഞ്ഞുങ്ങളെ അമ്മമാരേ പോലെ തന്നെ മറ്റുള്ളവരും സുരക്ഷിതമായി നോക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ആ വിശ്വാസം എപ്പോളും സത്യമാകണമെന്നില്ല . അത്തരം ഒരനുഭവം ആണ് ഒരമ്മ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 

മെയ് 19 എന്ന ദിവസം എനിക്കോ മകള്‍ക്കോ ജീവിതത്തിലൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. വേദനയോടെയല്ലാതെ എന്റെ കുഞ്ഞിന് അവളുടെ ബാല്യം ഓര്‍ത്തെടുക്കാനുമാവില്ല. അശ്രദ്ധയും അവഗണനയും കാണിച്ച് ആ ക്രിമിനലുകള്‍ മുറിച്ചുകളഞ്ഞത് എന്റെ കുഞ്ഞിന്റെ വിരലാണ്. ഹരിയാനയിലെ ഗുഡ്ഗാവിലെ ഡേ കെയര്‍ സെന്ററിന്റെ കതകകുകള്‍ക്കിടയില്‍ കുഞ്ഞിന്റെ കൈ കുടുങ്ങിയതു ശ്രദ്ധിക്കാതെ ആയ കതകു വലിച്ചടച്ചപ്പോഴാണ് എന്റെ മകളുടെ വിരലറ്റു പോയത്.

കേവലം ഒമ്പതു മാസം പ്രായമായ കുഞ്ഞ് ആ നിമിഷത്തിലനുഭവിച്ച പ്രാണവേദന എത്രത്തോളമാണെന്ന് നമുക്കൂഹിക്കാന്‍ പോലുമാവില്ല. വിരലുകളറ്റ് ചോരയില്‍ക്കുളിച്ച് അലറിക്കരയുന്ന എന്റെ മകളുടെ മുഖം ഇനിയൊരിക്കലും എന്റെ മനസ്സില്‍ നിന്നു മായില്ല. ഈ ഫെയ്‌സ്ബുക്ക് കുറിപ്പെഴുതുമ്പോള്‍ കൈകള്‍ ചലിപ്പിക്കാനാവാതെ ആ പിഞ്ചു കുഞ്ഞ് എന്റെ അരികില്‍ കിടക്കുന്നുണ്ട്.

രണ്ടുമാസം മുമ്പ് ഈ ഡേകെയറില്‍ കുഞ്ഞിനെ ചേര്‍ക്കാനെത്തിയപ്പോള്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിരവധിയാണ്. കുഞ്ഞുങ്ങളെ പരിചരിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സിസിടിവി. കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും വിനോദത്തിനുമായി നിരവധി കളിപ്പാട്ടങ്ങള്‍. അവരുടെ ബ്രൗഷറിലെ ചിരിച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങളെയുമൊക്കെ കണ്ടപ്പോള്‍ എന്റെ കുഞ്ഞും അവിടെ സുരക്ഷിതയാവുമെന്നു കരുതി. അതുകൊണ്ടാണ് മറ്റെല്ലാ ഡേകെയറുകളേക്കാളും ചിലവു കൂടുതലാണെന്നറിഞ്ഞിട്ടും കുഞ്ഞിനെ അവിടെത്തന്നെ ചേര്‍ത്തത്.

ഈ ജന്മത്ത് എന്റെ കുഞ്ഞിനോടു കാട്ടിയ ഏറ്റവും വലിയ ക്രൂരതയായിരുന്നു ആ തീരുമാനം എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുമ്പോള്‍ അവളുടെ കൈ വാതിലിനിടയില്‍പ്പെട്ടുവെന്നും അതു ശ്രദ്ധിക്കാതെ വാതിലടച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് ഡേകെയര്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. സംഭവത്തിന്റെ സത്യവസ്ഥയറിയാന്‍ സിസിടിവി ഫൂട്ടേജ് കാണണമെന്നാണ് ആവശ്യപ്പെട്ടപ്പോഴാണ് അവരുടെ കള്ളത്തരം മനസ്സിലായത്. സംഭവം നടക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് ഫൂട്ടേജ് ഒന്നും ലഭിച്ചില്ല എന്നും അവര്‍ പറഞ്ഞു. കൃത്യം ആ സമയത്തു തന്നെ എങ്ങനെ സിസിടിവി പ്രവര്‍ത്തിക്കാതായി. അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അവിടെയുമിവിടെയും തൊടാതെ അവര്‍ മറുപടി നല്‍കി.

ഈ ചെറിയ പ്രയാത്തില്‍ വലിയ ശസ്ത്രക്രിയകളിലൂടെയാണ് എന്റെ കുഞ്ഞിന് കടന്നു പോകേണ്ടി വന്നത്. വിരല്‍ അറ്റു വീണപ്പോഴും ശസ്ത്രക്രിയക്കു ശേഷവും അവള്‍ അനുഭവിച്ച വേദനകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ നെഞ്ചു തകരുന്നു. സംഭവത്തിനു ശേഷവും ഞങ്ങള്‍ ഡേകെയര്‍ സന്ദര്‍ശിച്ചു. ശുചിമുറിയുടേതടക്കമുള്ള വാതിലുകള്‍ വളരെ വലുതാണ്. എന്റെ കുഞ്ഞിനുണ്ടായതുപോലെ ഇനിയും കുഞ്ഞുങ്ങള്‍ക്കവിടെ അപകടമുണ്ടാവാം. വിദഗ്ധ പരിശീലനം ലഭിക്കാത്ത ജീവനക്കാരെ നിരീക്ഷിക്കാന്‍ ഒരു സൂപ്പര്‍വൈസര്‍ പോലും അവിടില്ല. കുഞ്ഞുങ്ങളെ ഇങ്ങനെ അപകടപ്പെടുത്താനാണോ മാതാപിതാക്കളില്‍ നിന്ന് ഭീമമായ തുക ഈടാക്കി ഇവരൊക്കെ ഡേകെയര്‍ നടത്തുന്നത്.

ഞാനും എന്റെ കുഞ്ഞും കുടുംബവും അനുഭവിച്ച വേദനയിലൂടെ ഇനി ഒരാളും കടന്നു പോകാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഇത്തരം കപട സ്ഥാപനങ്ങളുടെ മുഖംമൂടി വലിച്ചുകീറാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. നിയമം കല്‍പ്പിക്കുന്ന പരമാവധി ശിക്ഷ ഈ ക്രൂരമനസ്സുള്ളവര്‍ക്കു വാങ്ങിക്കൊടുക്കും. എന്റെ കുഞ്ഞിനു വേഗം സുഖപ്പെടാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പരമാവധി ആളുകളിലെത്തിക്കണം. ഈ വിഷയത്തില്‍ ഹരിയാന മുഖ്യമന്തിക്കും പരാതി നല്‍കാനാണ് ഞങ്ങളുടെ തീരുമാനം എന്നു പറഞ്ഞു കൊണ്ട് വളരെ വികാര നിര്‍ഭരമായാണ് ആ 'അമ്മ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (35 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (46 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends