പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്കുനേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാനുള്ള നടപടിയാണെന്ന് സൈനിക വക്താവ് അറിയിച്ചു.
പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ സഹായം ചെയ്തുകൊണ്ടിരുന്ന പാക് പോസ്റ്റ് ആക്രമിച്ച ഇന്ത്യന്‍ സോനയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് സുര്‍ജേവാല പറഞ്ഞു. ശിവ് സേനാ നേതാവ് അരവിന്ദ് സാവന്തും പാക് നടപടിയെ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha

























