ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചവരെന്ന് എ.എന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരെക്കൂടാതെ 29 പേരാണ് അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്നത്.
ഉത്തരകാശിയില്‍ നിന്ന് ഗംഗോത്രിയിലേക്കുപോയ തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടുലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം വീതവും പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ വീതവും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























