Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

എട്ട് വര്‍ഷം ജയിലിലിട്ടു, കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു, നഷ്ടജീവിതത്തിന് 10 കോടി രൂപ തരണമെന്ന ആവശ്യവുമായി ദളിത് യുവാവ് കോടതിയില്‍ 

24 MAY 2017 01:44 PM IST
മലയാളി വാര്‍ത്ത

എന്നും അനീതിയുടെ ഇരകള്‍ മാത്രം. ചെയ്യാത്ത തെറ്റിന് കുറ്റം ചാര്‍ത്തി അപമാനവും ജയില്‍ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ദളിത് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. അയേഷ മീര എന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആന്ധ്ര സ്വദേശിയായ സത്യം ബാബു എന്ന ദളിത് യുവാവിനാണ് എട്ട് വര്‍ഷം തടവില്‍ കഴിയേണ്ടി വന്നത്. തനിക്ക് നഷ്ടപരിഹാരമായി പത്ത് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സത്യം ബാബു ദേശീയ പട്ടിക ജാതി കമ്മീഷനെ സമീപിച്ചു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിലും ഭീഷണിയിലും താന്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ബാബു കമ്മീഷന് നല്‍കിയ കത്തില്‍ പറഞ്ഞു.
എന്നെ ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പൊലീസ് എന്നെ ക്രൂരമായി മര്‍ദ്ദിച്ച് ഞാനാണ് അയേഷ മീരയെ കൊന്നതെന്ന് പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കാതായപ്പോള്‍ എന്റെ അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവരുടെ അധികാരം ഉപയോഗിച്ച് അവരത് ചെയ്യുമെന്ന് ഭയന്നാണ് കുറ്റകൃത്യം നടത്തിയത് ഞാനാണ് എന്ന് പറയേണ്ടി വന്നത്. സത്യം ബാബു പറയുന്നു. താന്‍ തടവില്‍ കഴിഞ്ഞ സമയത്ത് കുടുംബത്തിന് സാമ്പത്തികദുരിതം അനുഭവിക്കേണ്ടി വന്നു. കമ്മീഷന്‍ തന്റെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും സത്യം ബാബു പറഞ്ഞു.
താന്‍ അല്ല കുറ്റം ചെയ്തതെന്ന് അയേഷ മീരയുടെ കുടുംബം പറഞ്ഞിരുന്നു. അവര്‍ നീതിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നു. നിര്‍ഭയ സംഭവത്തിലേതുപോലെ അയേഷ മീരയ്ക്കും നീതി ലഭ്യമാക്കണം. കേസിലെ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം നടത്തണമെന്നും സത്യം ബാബു കത്തില്‍ ആവശ്യപ്പെട്ടു.
2007 ഡിസംബറിലാണ് അയേഷ മീര എന്ന പതിനേഴ് വയസ്സുകാരി കൊല്ലപ്പെടുന്നത്. വിജയവാഡയിലെ ഇബ്രാഹിംപട്ടണത്ത് ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്നു അയേഷ. ശരീരത്ത് കത്തിക്കുത്തേറ്റ പാടുകളുമായി അയേഷയുടെ മൃതദേഹം ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം സത്യം ബാബുവിനെ അറസ്റ്റ് ചെയ്ത പൊലീസ് പ്രതി കുറ്റം സമ്മതിച്ചെന്ന് അവകാശപ്പെട്ടു. എന്നാല്‍ സത്യം ബാബു അല്ല യഥാര്‍ത്ഥ പ്രതിയെന്ന് അയേഷയുടെ ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും പറഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിസഭയിലെ അംഗമായിരുന്ന കോനേരു രംഗ റാവുവിന്റെ കൊച്ചുമകനായ കോനേരു സതീഷും ബന്ധുക്കളും ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നതായും മന്ത്രിയുടെ ബന്ധുവായ ഹോസ്റ്റല്‍ വാര്‍ഡന്‍ ഇവരെ അകത്ത് കയറ്റിയെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രബാബു നായിഡു ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends