Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

മോഡറേഷന്‍ നിലനിറുത്തണമെന്ന് ഹൈക്കോടതി, സി.ബി.എസ്.ഇ പ്‌ളസ് ടു ഫലം വൈകും

26 MAY 2017 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

പ്രയാസമേറിയ ചോദ്യങ്ങളുള്ള പരീക്ഷകളില്‍ മോഡറേഷന്‍ മാര്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിച്ചത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയെ സമീപിച്ചേക്കും. മോഡറേഷന്‍ വിഷയം കോടതിയില്‍ കുരുങ്ങിയതോടെ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഫലപ്രഖ്യാപനം സി.ബി.എസ്.ഇ നീട്ടി. കഴിഞ്ഞദിവസം ഫലം പ്രഖ്യാപിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.

11 ലക്ഷം വിദ്യാര്‍ത്ഥികളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. മോഡറേഷന്‍ തീരുമാനം നടപ്പാക്കിയ യു.പി അടക്കമുള്ള സംസ്ഥാന ബോര്‍ഡുകളും ഐ.സി.എസ്.ഇ/ഐ.എസ്.സി പരീക്ഷകള്‍ നടത്തുന്ന സി.ഐ.എസ്.സി.ഇയും ഫലം പുറത്തുവിടുന്നത് നീട്ടാന്‍ തീരുമാനിച്ചതായാണ് സൂചന.

കഴിഞ്ഞവര്‍ഷം മേയ് 21നാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്.
ഏപ്രില്‍ 24നാണ് സി.ബി.എസ്.ഇയും 31 സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളും പത്ത്, പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകളിലെ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയുടെ മാര്‍ക്ക് ഉയരുന്നതിനുള്ള പ്രധാന കാരണം മോഡറേഷന്‍ ആണെന്ന് വിലയിരുത്തിയായിരുന്നു തീരുമാനം.

മോഡറേഷന്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രവേശന പരീക്ഷകളിലെ കട്ട് ഒഫ് മാര്‍ക്ക് കുറയും. കഠിനമായ ചോദ്യ പേപ്പറുകളില്‍ 15 ശതമാനം അധിക മാര്‍ക്കാണ് മോഡറേഷന്റെ ഭാഗമായി നല്‍കുന്നത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി തുടരാനും തീരുമാനിച്ചിരുന്നു. പാസാക്കാന്‍ കുറച്ച് മാര്‍ക്കുകളുടെ കുറവുള്ളപ്പോള്‍ നല്‍കുന്നതാണ് ഗ്രേസ് മാര്‍ക്ക്.

ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ എഴുതുമ്പോള്‍ ഉണ്ടായിരുന്ന മോഡറേഷന്‍ പരീക്ഷ എഴുതിയതിന് ശേഷം പിന്‍വലിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതി, ഈ വര്‍ഷത്തേക്ക് തീരുമാനം നടപ്പാക്കരുതെന്ന് 23നാണ് ഉത്തരവിട്ടത്. വിദേശത്തെ സര്‍വകലാശാലകളില്‍ അടക്കം പ്രവേശനത്തിന് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും കോടതി വിലയിരുത്തി. കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന വാദവും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ള നിയമോപദേശം. മോഡറേഷന്‍ അവസാനിപ്പിച്ച നയം പിന്തുടര്‍ന്ന് പഞ്ചാബ് അടക്കമുള്ള ഏഴ് ബോര്‍ഡുകള്‍ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാല്‍, കോടതി ഉത്തരവില്‍ തൂങ്ങി ഫലപ്രഖ്യാപനം വൈകിപ്പിക്കാന്‍ പാടില്ലെന്ന നിലപാടാണ് മന്ത്രാലയത്തിനുള്ളതെങ്കിലും കോടതിയില്‍ നിന്ന് വ്യക്തത തേടി മുന്നോട്ട് പോകാനാണ് സി.ബി.എസ്.ഇ ആലോചിക്കുന്നത്.

ഫലപ്രഖ്യാപനം വൈകില്ല: കേന്ദ്രമന്ത്രി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയുടെ ഫലം വൈകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഫലം സമയത്ത് തന്നെ പ്രഖ്യാപിക്കും. സി.ബി.എസ്.ഇ ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം നടത്തും. വിദ്യാര്‍ത്ഥികള്‍ വിഷമിക്കേണ്ടതില്ല. നീതി നടപ്പാക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (25 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends