രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍

രാജ്യത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പാലമായ ധോള - സദിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഒന്‍പതര കിലോമീറ്റര്‍ നീളമുള്ള ഈ പാലം അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്
ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുളള പാലം ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് ഏറെ സഹായമാകും വിധമാണ് നിര്‍മിച്ചിരിക്കുന്നത്. 950 കോടിയാണ് പാലത്തിന്റെ നിര്‍ണ ചെലവ്.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.
https://www.facebook.com/Malayalivartha

























