ഹൂക്ക വലിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

നക്ഷത്ര ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളില്‍ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പുകവലി സോണില്‍ പുക വലിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളില്‍ ഹൂക്ക വലിക്കാന്‍ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.
ഹോട്ടലുകളിലെ പുകവലി കേന്ദ്രങ്ങള്‍ക്കു മുന്നില്‍ 60*30 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള ബോര്‍ഡില്‍ പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























