ഉറങ്ങിക്കിടന്ന ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഗുര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അലഹബാദ് പോലീസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സന്ദീപ് തിവാരി പറഞ്ഞു. പോലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി ഇന്നു സ്ഥലം സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha

























