നിയന്ത്രണരേഖയില്‍ വീണ്ടും നുഴഞ്ഞുകയറ്റം; നാലു ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്നു നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. രാംപുര്‍ സെക്ടറിലാണ് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടിയത്.
പ്രദേശത്ത് കൂടുതല്‍ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
ഇതുകൂടാതെ, ത്രാലില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടങ്ങിയതായി ഡിജിപി ശേഷ് പോള്‍ വെയ്ദ് ട്വീറ്റ് ചെയ്തു. മൂന്നു ഭീകരര്‍ ഇവിടെ കുടുങ്ങിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
കശ്മീരിലെ പ്രധാന പാതകളെല്ലാം മഞ്ഞു മൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി സൈന്യം അറിയിച്ചു. ഇതിന് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പാക് പോസ്റ്റുകള്‍ക്ക് നേര്‍ക്ക് സൈന്യം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha

























