പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന മുസ്ലീം യുവതി വ്യാജമോ?

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികളില്‍ പതിവായി എത്തുന്ന തട്ടമിട്ട യുവതി സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. മോഡി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പര്‍ദ്ദയും തട്ടവും ധരിച്ചെത്തി പിന്തുണ അറിയിക്കുന്ന യുവതിയുടെ തട്ടമിടാത്ത ചിത്രം പുറത്ത് വന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ആര്‍.എസ്.എസിന്റെ പരിപാടികള്‍ക്ക് മാത്രമേ ഇവര്‍ തട്ടം ധരിക്കൂവെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന സംശയം. യുവതിയെ തട്ടമീടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ എത്തിക്കുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം.

മോഡിയുടെ റോഡ് ഷോയ്ക്ക് പൂക്കളെറിയാന്‍, രക്ഷാബന്ധന്‍, യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം, മുത്തലാഖിനെതിരായ ഹനുമാന്‍ പൂജ, ഗോസംരക്ഷകരുടെ കണ്‍വന്‍ഷന്‍ തുടങ്ങി സംഘപരിവാര്‍ സംഘടനകളുടെ ഏത് പരിപാടിക്കും ഈ യുവതി ഉണ്ടാകാറുണ്ട്. ഇവരുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ചിത്രീകരിക്കാറുമുണ്ട്.

https://www.facebook.com/Malayalivartha

























