രാജ്യത്തെ പ്രധാന നഗരങ്ങള്‍ ജാഗ്രതയില്‍... ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

രാജ്യത്ത് വിവിധ നഗരങ്ങളില്‍ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചാവേറാക്രമണം നടത്താനാണ് പദ്ധതിയെന്നാണ് വിവരങ്ങള്‍.
തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയിബയുടെ നേതൃത്വത്തിലുള്ള ഇരുപതോളം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായും ഇവര്‍ ചെറു സംഘങ്ങളായി പല സ്ഥലങ്ങളിലും ആക്രമണം നടത്തിയേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളാണ് ഭീഷണിക്കു മുന്നില്‍. മുംബൈ ഡല്‍ഹി മെട്രോകളും ഭീഷണിയുടെ പരിധിയിലുണ്ട്.
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഹോട്ടലുകളും വിമാനത്താവളങ്ങളും തിരക്കേറിയ മാര്‍ക്കറ്റുകളുമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരങ്ങള്‍. പാകിസ്ഥാനില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനയും സുരക്ഷയും കര്‍ശനമാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























