Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം;8 ഭീകരരെ വധിച്ചു

28 MAY 2017 09:17 AM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷമായി .സൈന്യം 8 ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കശ്മീര്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെയും കൂട്ടാളിയെയും വീടു വളഞ്ഞ് സൈന്യം വെടിവച്ചു കൊന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറു ഭീകരരും കൊല്ലപ്പെട്ടു. സംഘര്‍ഷം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഇന്റര്‍നെറ്റ് ഉപയോഗവും വിലക്കി.

ഭട്ടും കൂട്ടാളിയും പുല്‍വാമ ജില്ലയിലെ ട്രാളിലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നടപടി തുടങ്ങി. രണ്ടു കൂട്ടാളികള്‍ക്കൊപ്പം ഭട്ട് എത്തിയ വിവരമറിഞ്ഞ് സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി ഇവിടം വളഞ്ഞു.ജനവാസ കേന്ദ്രമായതിനാല്‍ രാത്രി കാര്യമായ തെരച്ചിലിന് സൈന്യം മുതിര്‍ന്നില്ല. എന്നാല്‍, ഇവര്‍ രക്ഷപ്പെടാതെ കാത്തു. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഇവരില്‍ ഭട്ടും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടുവെന്ന് സൈനിക വക്താവ് അറിയിച്ചു. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണരേഖയില്‍ ബാരാമുള്ള ജില്ലയിലെ രാംപൂര്‍ സെക്ടറിലാണ് ആറ് ഭീകരര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തികടക്കാന്‍ ശ്രമിച്ച ഇവരെ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്) രണ്ട് സൈനികരെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊന്നതിനു സമീപമാണ് ഇന്നലത്തെ സംഭവം. ബാറ്റ് സംഘമാണ് ഇന്ത്യന്‍ സൈനികരെ കൊന്ന് മൃതദേഹം വികൃതമാക്കിയത്. സൈന്യവും ഭീകരരും ചേര്‍ന്ന വിഭാഗമാണിത്.ബുര്‍ഹാന്‍ വാനിക്കു ശേഷം ഹിസ്ബുള്‍ കമാന്‍ഡറായ സക്കീര്‍ മൂസ സംഘടന വിട്ടതോടെ മെയ് പകുതിയിലാണ് ഭട്ട് കമാന്‍ഡറായി ചുമതലയേറ്റത്. കശ്മീരിലേത് രാഷ്ട്രീയ പോരാട്ടമെന്നു പറയുന്നവരുടെ തലയറുക്കുമെന്ന പ്രസ്താവന ഹിസ്ബുള്‍ തള്ളിയതോടെയാണ് മൂസ സംഘടനയോട് വിട പറഞ്ഞത്.

ഭട്ടിന്റെ മരണം അറിഞ്ഞതിനു പിന്നാലെ താഴ്‌വരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സൈന്യത്തിനെതിരെ പ്രതികരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. വിവിധയിടങ്ങളില്‍ സൈന്യത്തിനെതിരെ കല്ലേറും തുടങ്ങി. ഇതോടെയാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായി തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടപ്പോള്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചാണ് ജനങ്ങളെ സൈന്യത്തിനെതിരെ അണിനിരത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends