സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ 10,678 സ്‌കൂളുകളില്‍നിന്നായി 10,98,891 വിദ്യാര്‍ഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് www.cbseresuts.nic.in. തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നും ഫലം അറിയാം. മോഡറേഷന്‍ തുടരാനുള്ള ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നത്. മോഡറേഷന്‍ ചേര്‍ത്താണ് ഫലം പ്രഖ്യാപിച്ചതും. പ്രയാസമുള്ള ചോദ്യങ്ങള്‍ക്കു ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന രീതി നിര്‍ത്തലാക്കി സിബിഎസ്ഇ ഉത്തരവിട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ ഉപരിപഠന പ്രവേശനത്തെ ബാധിക്കുമെന്നതിനാല്‍ നിലവിലുള്ള സംവിധാനം തുടരാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഉപരിപഠന അവസരത്തെ ബാധിക്കുമെന്നതിനാല്‍ മോഡറേഷന്‍ അവസാനിപ്പിച്ച തീരുമാനം അടുത്ത വര്‍ഷംമുതല്‍ നടപ്പാക്കാമെന്നാണു കോടതി നിര്‍ദേശം.
https://www.facebook.com/Malayalivartha

























