Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മോദിയുടെ റാലിക്ക് ആളെ കൂട്ടാന്‍ ബിജെപിയുടെ തന്ത്രം

28 MAY 2017 12:51 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ആളെ കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ അമര്‍കടക്കില്‍ നടന്ന നര്‍മദ റാലിയിലേക്ക് ആളെ എത്തിക്കാനാണ് ശുചിത്വ മിഷന്‍ പദ്ധതിയുടെ ഫണ്ട് ദുരുപയോഗം ചെയ്തത്. ഒരാള്‍ക്ക് 500 രൂപ വച്ചു നല്‍കിയെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കത്തെഴുതിയിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ഡിസംബര്‍ 11ന് തുടങ്ങിയ നര്‍മദ സേവാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന റാലിയിലേക്കാണ് ആളെ കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനാല്‍ കാണികള്‍ വേണമെന്നായിരുന്നു ലഭിച്ച നിര്‍ദേശം.

നര്‍മദ നദിയെ പുനരുജ്ജീവിപ്പിക്കുക, പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു യാത്ര. സമാപന സമ്മേളനത്തില്‍ പങ്കെടുത്ത മോദി നര്‍മദയുടെ മേന്മകളും അത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകയും എടുത്തുപറഞ്ഞു. 1.15 ലക്ഷം പേര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തുവന്നാണ് കണക്ക്. ഓരോരുത്തര്‍ക്കും 500 രൂപ വച്ചാണ് കൊടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.അതുല്‍ ശ്രീവാസ്തവ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു.

മെയ് ഒമ്പതിനും 12നുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. ഒന്ന് കലക്ടര്‍മാര്‍ക്കും മറ്റൊന്ന് ജില്ലാ പഞ്ചായത്തുകള്‍ക്കും. 33 കലക്ടര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തിലെ ഉള്ളടക്കം ഇതായിരുന്നു. റാലി മെയ് 15നാണ് നടന്നത്. റാലിക്കെത്തുന്ന ഓരോരുത്തല്‍ക്കും അവരെ പരിപാടിക്കെത്തിക്കുന്നവര്‍ക്കും 500 രൂപ വച്ച് നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ആവശ്യമുള്ള തുക ജില്ലാ ശുചിത്വ ഭാരത് മിഷന്‍ അക്കൗണ്ടുകളില്‍ നിന്നെടുക്കാമെന്നും കത്തിലുണ്ട്.

രണ്ടാമത് ജില്ലാ പഞ്ചായത്തുകള്‍ക്കെഴുതിയ കത്തില്‍ പറയുന്നത് പങ്കെടുക്കുന്നവര്‍ക്ക് ഒരു ടീ ഷര്‍ട്ട് നല്‍കണം എന്നാണ്. കൂടെ ഒരു തുവാലയും. ഇതിനാവശ്യമായ പണവും ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നെടുക്കാമെന്നും അനുമതി നല്‍കിയിട്ടുണ്ട്. ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നു ഇത്തരത്തില്‍ 17 കോടി രൂപയാണ് വകമാറ്റി ചെലവഴിച്ചതെന്ന് നാഷനല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ റാലിയുടെ മറ്റു ആവശ്യങ്ങള്‍ക്കും ഈ ഫണ്ടില്‍ നിന്നാണ് പണം എടുത്തത്.

സിഗ്രോലി ജില്ലയില്‍ നിന്നു മാത്രം 120 ബസുകള്‍ പരിപാടിക്ക് വന്നിട്ടുണ്ട്. 85.6 ലക്ഷം രൂപയാണ് ഇവര്‍ യാത്രയ്ക്ക് വേണ്ടി ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകളില്‍ പറയുന്ന സംഖ്യയേക്കാള്‍ തുക ഫണ്ടില്‍ നിന്ന് എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 3000 ത്തിലധികം ബസുകളാണ് റാലിക്കെത്തിയത്. 900 കിലോമീറ്റര്‍ ദൂരെ നിന്നു വരെ ബസില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. 51 ജില്ലകളും പരിപാടിക്ക് വേണ്ടി ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നു പണം പിന്‍വലിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മൊത്തം 71 ജില്ലകളാണുള്ളത്. 31 ജില്ലകലില്‍ നിന്നു ബസില്‍ ആളുകള്‍ വന്നത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 51 ജില്ലകളില്‍ ഫണ്ട് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. 1.15 ലക്ഷം പേര്‍ പരിപാടിക്കെത്തിയെന്നാണ് കണക്ക്. എന്നാല്‍ നദികള്‍ സംരക്ഷിക്കേണ്ടതിന്റെയും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത പറയുന്ന സമ്മേളനമാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends