Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഹാബലിപുരത്ത് കാര്‍ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തില്‍ വെന്തുരുകി ബന്ധുക്കള്‍

29 MAY 2017 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

മഹാബലിപുരത്ത് കാര്‍ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തില്‍ വേദനയോടെ ബന്ധുക്കള്‍. അതേസമയം സംഭവത്തില്‍ ദുരൂഹതകള്‍ പുകയുന്നു. കൊലപാതക സാധ്യത തള്ളാനാവില്ലെന്നു തമിഴ്‌നാട് പൊലീസും വ്യക്തമാക്കി. 

ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പാലക്കാട് സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടില്‍ ജയദേവന്‍ (55), ഭാര്യ രമാദേവി (49), മകള്‍ ദിവ്യശ്രീ (24) എന്നിവര്‍ മഹാബലിപുരത്തിനടുത്ത് മനമൈ ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പില്‍ കാര്‍ കത്തി മരിച്ചത്. ആരെയും തിരിച്ചറിയാത്ത വിധം കത്തിച്ചാമ്പലായിരുന്നു.

പലപല സംശയങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചതെന്നതുതന്നെ പ്രധാനം. എസിയുടെ ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, നിര്‍ത്തിയിട്ട കാര്‍ കത്തുമ്പോള്‍ ഉള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും എന്തുകൊണ്ട് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന ചോദ്യം അവശേഷിക്കുന്നു. മനമൈ ഗ്രാമത്തില്‍ കെട്ടിടം നിര്‍മ്മിക്കാനായി അളന്നുതിരിച്ചിട്ട സ്ഥലത്താണ് മൂവരും കാറിനുള്ളില്‍ കത്തിയമര്‍ന്നത്. ഏറെക്കാലമായി ചെന്നൈയില്‍ താമസിക്കുന്ന ജയദേവനും കുടുംബവും വീടുവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനായി വാങ്ങിയ സ്ഥലത്താണോ സംഭവമെന്നു സംശയിക്കുന്നുണ്ട്.

കാറിനുള്ളില്‍ കത്തിയമര്‍ന്ന മൂന്നുപേരെയും ബംഗളുരുവില്‍നിന്നെത്തിയ രമാദേവിയുടെ സഹോദരന്‍ മോതിരം കണ്ടാണു തിരിച്ചറിഞ്ഞത്. ചെന്നൈ ക്രോംപേട്ടിലാണ് ജയദേവന്‍ താമസിച്ചിരുന്നത്. മകള്‍ ദിവ്യശ്രീയുടെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. കരസേനാംഗമായ ശരതാണ് ഭര്‍ത്താവ്. കുറച്ചുനാള്‍ ഡല്‍ഹിയില്‍ ശരതിനൊപ്പം താമസിച്ച ദിവ്യശ്രീ ചെന്നൈയിലേക്കു മടങ്ങിവന്നിരുന്നു. ഇതെന്തുകൊണ്ടാണെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. ചെന്നൈയില്‍നിന്ന് എഴുപതു കിലോമീറ്റര്‍ അകലെയാണ് മനമൈ. ഇവിടെ ഇവര്‍ സ്ഥലം നോക്കുന്നതായി ബന്ധുക്കള്‍ക്കൊന്നും അറിവില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ആരും കരുതുന്നില്ല.

മനമൈയിലെ കെട്ടിടം നിര്‍മ്മിക്കാന്‍ അളന്നു തിരിച്ചിട്ട സ്ഥലത്തേക്ക് എന്തിനാണ് ഇവര്‍ എത്തിയതെന്നും കണ്ടെത്തിയാലേ സംഭവത്തിന്റെ നിജസ്ഥിതി മനസിലാകൂ. ശനിയാഴ്ച രാത്രി ഇവര്‍ കാറെടുത്തു പുറത്തേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. സംഭവത്തില്‍ ദുരൂഹത ഉള്ളതായാണ് മഹാബലിപുരം പൊലീസിന്റെയും നിഗമനം. സാധാരണ പുറത്തുപോകുമ്പോള്‍ എങ്ങോട്ടാണു പോകാറുള്ളതെന്നും എപ്പോള്‍ മടങ്ങിവരുമെന്നും അയല്‍വാസികളോടു പറയാറുണ്ട്. എന്നാല്‍ ശനിയാഴ്ച ആരോടും ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ല.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലായിരുന്നു ജയദേവനു ജോലി. കുറച്ചു മാസം മുമ്പ് ജോലി വിട്ട് ചില ഓണ്‍ലൈന്‍ ജോലികളുമായി വീട്ടില്‍തന്നെയായിരുന്നു ജയദേവന്‍. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. മൂവരും മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത നിലയിലാണ് ബന്ധുക്കള്‍. ജയദേവന്റെ സഹോദരന്മാരായ സുകുമാരനും മുരളീധരനുമാണ് ചെന്നൈയിലേക്കു തിരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (5 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (10 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (56 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends