ബോളിവുഡ് താരം അക്ഷയ് കുമാറിനും ബാഡ്മിന്റ്ണ്‍ താരം സൈന നെഹ്‍വാളിനും എതിരെ മാവോവാദികള്‍

മാവോവാദികളുടെ ശക്തി കേന്ദ്രമായ ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ബൈലാഡിലയില്‍ നിന്ന് അക്ഷയ്ക്കും സൈനയ്ക്കും എതിരായ മാവോവാദികളുടെ കുറിപ്പുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സുക്മാ ജില്ലയില്‍ ഏപ്രില്‍ 24നുണ്ടായ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയും സൈനയും സാമ്ബത്തിക സഹായം നല്‍കിയതാണ് മാവോവാദികളെ പ്രകോപിപ്പിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അക്ഷയ് 9 ലക്ഷം വീതവും സൈന 6 ലക്ഷം വീതവും സാമ്ബത്തികസഹായം നല്‍കിയിരുന്നു.
ബൈലാഡിലയില്‍ വച്ചു നടന്ന മാവോവാദികളുടെ വാര്‍ഷിക യോഗത്തില്‍ സൈനയ്ക്കും അക്ഷയ്ക്കുമെതിരായ ലഘുരേഖകള്‍ വിതരണം ചെയ്തതായി തെളിവുകള്‍ ലഭിച്ചു. ജവാന്‍മാരെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് അക്ഷയ് കുമാര്‍ ഈ അടുത്ത് അഭ്യന്തര സെക്രട്ടറി രാജീവ് മെര്‍ഷിയെ കണ്ടിരുന്നു. മരണപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചു നല്‍കാമെന്നും അക്ഷയ് അഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതിലൂടെ ഏത് പൗരനും കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സാമ്ബത്തികമായും അല്ലാതെയും സഹായങ്ങള്‍ നല്‍കാനുള്ള അവസരം ലഭിക്കും .
https://www.facebook.com/Malayalivartha






















