പഠാന്‍കോട്ടില്‍ അതീവ ജാഗ്രത ; സൈനിക യൂണിഫോമടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പഞ്ചാബിലെ പഠാന്‍കോട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം. മാമുന്‍ സൈനിക ക്യാംപിനു സമീപത്തുനിന്നാണ് ബാഗ് കണ്ടെത്തിയത്. ജമ്മു എന്നെഴുതിയ ബാഗില്‍നിന്നു സൈനിക യൂണിഫോമും കണ്ടെത്തിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. യൂണിഫോമിന്റെ അഞ്ച് ഷര്‍ട്ടുകളും രണ്ടു ട്രൗസറുകളുമാണ് ബാഗില്‍ കണ്ടെത്തിയത്.
പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് മാമുന്‍ സൈനിക ക്യാംപ്. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 35–40 കിലോമീറ്ററും. ഈ മാസം ഇതു രണ്ടാംതവണയാണ് പഠാന്‍കോട്ടിനു സമീപത്തുനിന്നു സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തുന്നത്. സൈനിക ആസ്ഥാനത്തിനുസമീപം രണ്ടു ബാഗുകളാണ് ഈ മാസം ആദ്യം കണ്ടെത്തിയത്. ഇതിനുള്ളില്‍ മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പഠാന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha






















