Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രജനീകാന്തിന്റെ പുതിയ പാര്‍ട്ടി രൂപീകരണം അവസാനഘട്ടത്തിലേക്ക്...

30 MAY 2017 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപമാകുമെന്ന് റിപ്പോര്‍ട്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ രജനീകാന്ത് പദ്ധതി തയാറാക്കിയതായാണ് സൂചന. ഭിന്നിച്ചു നില്‍ക്കുന്ന അണ്ണാ ഡി.എം.കെയിലെ നേതാക്കളെയാണ് രജനി കാര്യമായും നോട്ടമിടുന്നത്. 

അടുത്തിടെ സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു പലരും തമിഴ് രാഷ്ട്രീയത്തിലെത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും കാര്യമായ വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഈ വീഴ്ച തനിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് മറ്റു പാര്‍ട്ടിയിലെ ജനപ്രിയരായ നേതാക്കളെ ആകര്‍ഷിക്കാന്‍ രജനി ശ്രമിക്കുന്നത്. രജനീകാന്തിന്റെ പാര്‍ട്ടി ജൂലൈയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് അന്തിമ രൂപം നല്‍കുന്നതിനാവശ്യമായ തയാറെടുപ്പുകള്‍ക്കായി ബംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്‍പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകളും പഠിക്കുന്നതിനും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇത്. 

പുതിയ പാര്‍ട്ടിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നു കുത്തൊഴുക്കുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം രജനീകാന്തിനെ അനുനയിപ്പിക്കുന്നതിനും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനും തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ ശ്രമം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും സൂചനയുണ്ട്. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും ബി.ജെ.പി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിവുള്ള നേതാക്കളെ മറ്റു പാര്‍ട്ടികളില്‍ നിന്ന് പുതിയ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനാണ് സ്‌റ്റൈല്‍ മന്നന്‍ മുന്‍ഗണന നല്‍കുന്നത്. 

അണ്ണാ ഡി.എം.കെയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജന്‍, ഡി.എം. കെ നേതാവ് എസ്. ജഗത്രാക്ഷകന്‍ തുടങ്ങിയവര്‍ രജനീകാന്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് അടുത്തിടെ രജനീകാന്ത് ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നല്ല രാഷ്ട്രീയക്കാരുണ്ടെങ്കിലും രാഷ്ട്രീയാന്തരീക്ഷം ചീഞ്ഞുനാറുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് നേരെയാക്കാന്‍ ആരാധകരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ചോ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചോ അദ്ദേഹം വ്യക്തമാക്കിയിരുന്നുമില്ല. ഇതിനു പിന്നാലെയാണ് രജനീകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മെയ് മാസത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സഹോദരന്‍ സത്യനാരായണ റാവു വ്യക്തമാക്കിയത്. എന്നാല്‍ രജനീകാന്ത് ബി.ജെ.പിയില്‍ ചേരില്ലെന്നു റാവു അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (17 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (29 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (37 minutes ago)

INDIA കരുതലോടെ ഇന്ത്യ  (41 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (45 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (52 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (58 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (6 hours ago)

Malayali Vartha Recommends