ഉള്ളത് മുഴുവന്‍ മക്കള്‍ക്ക് നല്‍കി... മക്കള്‍ വാക്കു പാലിച്ചില്ല...അച്ഛനും അമ്മയും പിച്ച തെണ്ടി ജീവിക്കുന്നു

സ്വത്ത് മുഴുവന്‍ മക്കള്‍ക്ക് എഴുതികൊടുത്തു. ഇപ്പോള്‍ ഇവര്‍ ഭിക്ഷയാജിച്ചു ജീവിക്കുന്നു. 2കോടി രൂപ വിലമതിക്കുന്ന തന്റെ 19 ഏക്കര്‍ കൃഷി ഭൂമി മൂന്ന് മക്കള്‍ക്കായാണ് ബബന്‍ ദിവേകാര്‍ എന്ന 75കാരന്‍ വീതിച്ച് നല്‍കിയത്. ഒരേയൊരു നിബന്ധനയേ ആ അച്ഛന്‍ മുന്നോട്ടു വെച്ചുള്ളൂ, ജീവിച്ചിരിക്കുന്ന കാലം 5000 രൂപ വീതം മക്കള്‍ ജീവിതച്ചെലവിനായി നല്‍കണം. എന്നാല്‍ മക്കള്‍ വാക്കുപാലിക്കാത്തതിനാല്‍ ഭിക്ഷയാജിച്ചു വരെ ജീവിക്കേണ്ട ഗതികേടിലാണ് ബബന്‍ ദിവേകറും 70കാരിയായ ഭാര്യ സരസ്വതിയും.
ഷിരൂര്‍ ജില്ലയിലെ കര്‍ദെ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഈ വൃദ്ധ ദമ്പതികള്‍.ഉടമ്പടി പ്രകാരമുള്ള ജീവനാംശം മക്കള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് കോടതിയില്‍ വക്കീലന്‍മാരുടെ സഹായത്തോടെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇവര്‍.മക്കളായ ബാലാസാഹേബ്(50), കിസാന്‍(45), ചന്ദ്രകാന്ത്(40) എന്നിവര്‍ക്കെതിരാണ് അച്ഛനായ ബബന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
'ആഗസ്ത് 24, 2016ലാണ് ഞാന്‍ 19 ഏക്കര്‍ ഭൂമി എന്റെ മക്കള്‍ക്ക് വീതിച്ചു നല്‍കിയത്. ആദ്യത്തെ രണ്ട് മാസം ഉടമ്പടി പ്രകാരമുള്ള 5000 രൂപ മൂവരും അയച്ചു തന്നു. പക്ഷെ പിന്നീട് അവര്‍ കളിപ്പിക്കാന്‍ തുടങ്ങി. പണം ചോദിച്ച് ചെന്നപ്പോള്‍ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് അവര്‍ ഞങ്ങളെ ഓടിച്ചു.
വളരെയേറെ കഷ്ടപ്പെട്ടാണ് ഞാനെന്റെ മക്കളെ വളര്‍ത്തിയത്. എന്റെ മൂത്ത മകന്‍ 50000 രൂപ മാസ വരുമാനമുള്ള അധ്യാപകനാണ്. മറ്റ് രണ്ട് പേര്‍ കര്‍ഷകരും. ഞാന്‍ ടിബി ബാധിതനാണ്. അതിനായുള്ള മരുന്നുകള്‍ക്ക് വേണ്ടി തന്നെ മാസം 3000 രൂപയോളം വേണ്ടി വരും. ഭൂമി കൈക്കലാക്കുന്നതുവരെ എത്ര മധുരമായാണ് അവരെന്നോട് സംസാരിച്ചിരുന്നതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു', ബബന്‍ പറയുന്നു.
7 മാസത്തോളമായി മറ്റുള്ളവരുടെ ഭൂമിയില്‍ കൃഷി ചെയ്താണ് ബബന്‍ നിത്യ ജീവിതത്തിനുള്ള വക കണ്ടെത്തുന്നത്. പലപ്പോഴും പിച്ചതെണ്ടി. 'ഗ്രാമത്തിലെ ക്ഷേത്ര മുറ്റത്ത് ഭിക്ഷയാചിച്ചാണ് രണ്ടാഴ്ച്ചക്കാലമായി ഞങ്ങള്‍ ജീവിക്കുന്നത്. വിവാഹം കഴിച്ചു പോയിട്ടും ഞങ്ങളുടെ മകള്‍ സീമ ഞങ്ങളെ ആവുന്നത്ര സഹായിക്കുന്നുണ്ട്', സരസ്വതി പറയുന്നു. എന്നാല്‍ മക്കളെ സമീപിച്ചപ്പോള്‍ തെറ്റിദ്ധാരണയാണ് കേസിലേക്ക്
https://www.facebook.com/Malayalivartha
























