ഒരു രൂപ നോട്ട് വീണ്ടും വരുന്നു, പുതിയ നോട്ടുകള്‍ പുറത്തിറക്കുമെങ്കിലും നിലവിലുള്ള നാണയവും തുടരും

പഴയതില്‍ നിന്നും വ്യത്യസ്ഥമായി പുതിയ ഒരു രൂപ നോട്ട് വരുന്നു. 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെ ഒരു രൂപ നോട്ടും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. പുതിയ നിറത്തിലും കൂടുതല്‍ സുരക്ഷിതവുമായ നോട്ടുകളായിരിക്കും പുറത്തിറക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു രൂപ നോട്ടുകളുടെ അച്ചടി 20 വര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു. പുതിയ നോട്ടുകള്‍ പുറത്തിറക്കുമെങ്കിലും നിലവിലുള്ള നാണയവും തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. പിങ്ക്, പച്ച നിറങ്ങളിലാവും പുതിയ നോട്ട് പുറത്തിറങ്ങുന്നത്. കൂടാതെ ഒരു രൂപ നാണയത്തിന്റെ ചിത്രവും നോട്ടിലുണ്ടാകും.
ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ ഒപ്പാവും നോട്ടിലുണ്ടാകുക. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 500 ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ അസാധുവാക്കിയ ശേഷമായിരുന്നു പുതിയ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha























