മുന്‍ കേന്ദ്രമന്ത്രിയും നിർമ്മാതാവുമായ ദാസരി നാരായണ റാവു അന്തരിച്ചു

പ്രമുഖ സിനിമാ നിർമ്മാതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ദാസരി നാരായണ റാവു അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ നടത്തും.
നടന്‍,സംവിധായകന്‍, എഴുത്തുകാരന്‍, കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ്, പത്രാധിപര്‍, പത്രമുതലാളി, രാഷ്ട്രീയക്കാരന്‍, എം.പി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര കല്‍ക്കരി സഹമന്ത്രി എന്ന നിലയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് അനധികൃതമായി കല്‍ക്കരിപ്പാടം നേടാന്‍ ദാസരി സഹായിച്ചുവെന്ന ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
https://www.facebook.com/Malayalivartha























